ട്രോൾ മലയാളത്തിനെ ബി ജെ പി വാങ്ങിയത് വൻ തുകയ്ക്ക് ?

Social Media

ഇലക്ഷനു മുന്നോടിയായി സോഷ്യൽ മീഡിയയിലെ റീച്ച് കൂട്ടുക എന്ന ലക്ഷ്യത്തോടെ ആർ എസ എസും ബി ജെ പിയും കൂടുതൽ ലൈക്ക് ഉള്ള ഫേസ്ബുക് പേജുകളും കൂടുതൽ മെംബേർസ് ഉള്ള ഗ്രൂപ്പുകളും പണം കൊടുത്ത് വാങ്ങിച്ചു കൂട്ടുന്നു.രാഷ്ട്രീയ ഭേതമന്യേ ആളുകൾ  കൂടുതൽ സമയം ചെലവഴിക്കുകയും, ജനങ്ങളിൽ നല്ലതു പോലെ സ്വാധീനം ചെലുത്താൻ കഴിയുകയും ചെയ്യുന്നത് ട്രോൾ പേജുകൾക്കാണെന്ന് മനസ്സിലാക്കി അവയെയാണ് അവർ ടാർഗെറ്റ് ചെയ്തിരിക്കുന്നത്..കേരളത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നതും കേരളത്തിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ അവർ പ്രധാനമായും ലക്‌ഷ്യം വയ്ക്കുന്നതിന് കാരണമാണ്.

ഇത്തവണ കഴിഞ്ഞ ഇലക്ഷന് ചെലവഴിച്ചതിനേക്കാൾ തുക ഓൺലൈൻ മാർക്കറ്റിംഗിലും സോഷ്യൽ മീഡിയയിലും ചെലവഴിക്കാനാണ് ബി ജെ പി തീരുമാനം.

മലയാളത്തിൽ ഒരു മില്യണു മേൽ ഫോളോവേഴ്സ് ഉള്ള ഒരു ട്രോൾ പേജ് ആണ് ‘ട്രോൾ മലയാളം’.
ഇന്റർനാഷണൽ ചളു യൂണിയൻ അഥവാ ICU എന്ന സ്വതന്ത്ര ട്രോൾ ഗ്രൂപ്പും പേജുമാണ് ഇന്ന് കാണുന്ന രീതിയിലുള്ള.ട്രോൾ സംസ്‌കാരം മലയാളത്തിനു സമ്മാനിച്ചത്. അതിന്റെ ചുവടു പിടിച്ചാണ് ട്രോൾ മലയാളം ഉണ്ടാകുന്നത്.
ICU ഇക്കാലമത്രയും സ്വന്തന്ത്രമായി പ്രവർത്തിച്ചുവെങ്കിൽ ട്രോൾ മലയാളം അടുത്ത കാലത്തായി ഒരു രാഷ്ട്രീയ കക്ഷിയെയും സർക്കാറിനെയും വിമർശിക്കാനായി തങ്ങളുടെ സ്പേസ് നീക്കി വയ്ക്കുന്നതാണ് നമ്മൾ കണ്ടത്. തങ്ങൾ നിക്ഷ്പക്ഷരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മറ്റു ചില പോസ്റ്റുകളും അപ്രൂവ് ചെയ്യുന്നുണ്ടെങ്കിലും സീരിയസ്സായി ബി ജെ പി യെയോ സംഘ പരിവാറിനെയോ വിമർശിച്ചുള്ള ഒരു ട്രോളുകൾക്കും ഗ്രൂപ്പിൽ നിന്നു പേജിലേക്ക് കയറാൻ പറ്റില്ല.

സംഘപരിവാറിന്റെ സ്വന്തം ട്രോൾ ഗ്രൂപ്പായ Outspoken ന് ജനങ്ങൾക്കിടയിൽ ഒരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല “Troll Sangh(സംഘി ഫലിതങ്ങൾ )” എന്ന എതിർ ഗ്രൂപ്പിന് മുന്പിൽ പോലും പിടിച്ചു നില്കാനുമാവുന്നില്ല. സ്വന്തം പാർട്ടിക്കാരല്ലാതെ ആരും പേജ് ലൈക്ക് ചെയ്യുന്നില്ല എന്നതും നിക്ഷ്പക്ഷത തോന്നിക്കുന്ന ഒരു പേജിനെ സ്വന്തമാക്കി അതിലൂടെ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന തീരുമാനത്തിലെത്തിച്ചു.2019 ഇലക്ഷന് മുൻപ് പരമാവധി റീച്ച് കൂട്ടുക എന്ന ലക്ഷ്യവുമായാണ് അവർ നീങ്ങുന്നത്.

അങ്ങനെയാണ് അവർ ട്രോൾ മലയാളം അഡ്മിൻമാരെ വശത്താക്കുന്നത്. ഇത് ഇലക്ഷൻ കഴിയുന്നതുവരെയുള്ള താൽക്കാലിക ഡീൽ ആണോ അതോ സ്ഥിരമായ ഏറ്റെടുപ്പാണോ എന്ന് വ്യക്തമല്ല. എന്തായാലും വൻ തുക ഈ ഡീലിൽ അവർ ചെലവഴിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.

ഇനിയും പണമെറിഞ്ഞുള്ള  ഇത്തരം ഏറ്റെടുക്കലുകൾ ഉണ്ടായേക്കും.പക്ഷെ ഇത് സോഷ്യൽ മീഡിയ സംസ്കാരത്തിന് ആശാസ്യമല്ല.ഇത്തരം പേജുകളെയും ഗ്രൂപ്പുകളെയും  Unlike ചെയ്ത്  ഒറ്റപ്പെടുത്തുകയാണ്  വേണ്ടത്.

ഇത് കൂടെ വായിക്കുക

3 thoughts on “ട്രോൾ മലയാളത്തിനെ ബി ജെ പി വാങ്ങിയത് വൻ തുകയ്ക്ക് ?

 1. നിനക്കൊക്കെ വല്ല നേരെ ചോവ്വേ ഉള്ള പണിം എടുത്ത് ജീവിച്ചുകൂടെ ഊളകളെ.. !!

 2. ആണോ എന്ന കുനിഞ്ഞു നിന്ന് മൂഞ്ചിക്കോ

 3. എന്ന് കമ്മിയല്ലാത്ത ഒരു ഓണ്ലൈന് മാമാ മീഡിയ
  F*uck Y⭕️ U
  ഉളുപ്പുണ്ടോടാ കമ്മികളുടെ കയ്യിൽ നിന്ന് കാശ് വാങ്ങി ഇങ്ങനൊക്കെ പടച്ചുവിടാൻ.

  Troll Malayalam എന്റെ അറിവിൽ എല്ലാ രാഷ്ട്രീയപാർട്ടികളെയും ട്രോളും
  നിനക്ക് ഇങ്ങനെ ആവശമില്ലാത്തത് പറയാൻ കമ്മികൾ എത്ര തന്നു.

  നീ തന്നെ പറയുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *